ബദിയടുക്ക: (www.evisionnews.in)സുള്ള്യ സ്വദേശിയെ അക്രമിച്ച് പണവും എ.ടി.എം കാര്‍ഡും തട്ടിപ്പറിച്ച ശേഷം കാറുമായി കടന്ന് കളഞ്ഞ കേസില്‍ മൂന്ന് പേര്‍ റിമാണ്ടില്‍. ഉളിയത്തടുക്കയിലെ മുഹമ്മദ് സഹദ്(26), പുളിക്കൂറിലെ സിദ്ദിഖ്(30), പൈക്കയിലെ ഉനൈസ്(28) എന്നിവരാണ് റിമാണ്ടിലായത്. സുള്ള്യ സ്വദേശി ജി.കെ അബ്ദുല്‍ റസാഖിനെ അക്രമിച്ച് കൊള്ളയടിച്ച കേസിലാണ് മൂന്നംഗ സംഘം അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാത്രി 9.45ഓടെ നെല്ലിക്കട്ടയിലാണ് സംഭവം. പൈക്ക മഖാം ഉറൂസിനെത്തിയ റസാഖിന്റെ കാര്‍ വളഞ്ഞ മൂന്നംഗ സംഘം റസാഖിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 14,200 രൂപയും എ.ടി.എം കാര്‍ഡും 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്തെന്നാണ് പരാതി. കാസര്‍കോട് സി.ഐ. എം.പി ആസാദ്, ബദിയടുക്ക എസ്.ഐ. എ. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നംഗസംഘത്തെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
അറസ്റ്റിലായ സിദ്ദിഖിനെതിരെ മാല തട്ടിപ്പറിച്ചതിന് ആദൂര്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. മുഹമ്മദ് സഹദിനെതിരെയും അടിപിടി, മോഷണക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘം കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

Post a Comment
0 Comments