കാഞ്ഞങ്ങാട്:(www.evisonnews.in) ബുധനാഴ്ച രാത്രിയില്‍ കോട്ടച്ചേരി ബസ് സ്റ്റാന്റിന് മുന്നിലെ പോലീസ് എയ്ഡ്‌പോസ്റ്റ് പരിസരത്ത് വഴിയാത്രക്കാരനെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐക്കെതിരെ പോലീസ് കേസെടുത്തു.
പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മീനാപ്പീസ് കടപ്പുറത്തെ സുരേഷിന്റെ അമ്മാവന്റെ മകന്‍ പുതിയവളപ്പ് കടപ്പുറത്തെ പ്രശാന്തന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന എ.എസ്.ഐക്കെതിരെ ഐ.പി.സി 323, 341 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കിടയാക്കിയ എ.എസ്.ഐ മുഹമ്മദ് ഹനീഫയെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

Post a Comment
0 Comments