മുള്ളേരിയ (www.evisionnews.in): വീട്ടുമുറ്റത്ത് കൂട്ടിയിട്ട വിറകിനിടയില്‍ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ വിട്ടു. മാണിമൂല തലപ്പളം ബാബു നായ്ക്കിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം വൈകിട്ട് രാജവെമ്പാലയെ കണ്ടത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് വനംവകുപ്പിന്റെ പാമ്പുപിടുത്തകാരന്‍ സുബ്രഹ്മണ്യയാണ് പാമ്പിനെ പിടികൂടിയത്. മൂന്നര മീറ്ററോളം നീളവും പന്ത്രണ്ട് കിലോ ഭാരവും ഉണ്ട്. ഇതിനെ അടൂര്‍ പാണ്ടി റിസര്‍വ് വനത്തിനുള്ളില്‍ വിട്ടു.
സ്‌പെഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ ജോസഫ്, കെ.എന്‍ ലക്ഷ്മണന്‍, വാച്ചര്‍ അഷറഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. നാട്ടുകാരായ മോഹനന്‍ കൊമ്പന്‍കല്ല്, മധുസൂദനന്‍, ശ്രീമല, പ്രഭാകരന്‍ കുടിയാന്‍ കടവ്, സുനില്‍ തലപ്പളം, സുകുമാരന്‍, ചന്ദ്രന്‍, ശ്രീധരന്‍, പ്രകാശന്‍ തുടങ്ങിയവര്‍ വനപാലകര്‍ക്ക് സഹായമേകി.

Post a Comment
0 Comments