ചെര്‍ക്കള (www.evisionnews.in): മുളിയാര്‍ -ചെങ്കള പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ ബേവിഞ്ച -കല്ലുംകൂട്ടം കുന്നില്‍ സ്വകാര്യ വ്യക്തി നടത്തുന്ന ക്രഷറിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. മുന്നോടിയായി പരിസരവാസികള്‍ ഒപ്പിട്ട നിവേദനം ബന്ധപ്പെട്ടവര്‍ക്കു നല്‍കി. ഇവിടെ നിന്നു ജെല്ലിയും പാറപ്പൊടികളും നിയമവിരുദ്ധമായിട്ടാണ് വിപണനം നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് പൊടിപാറുന്നതിനും ശബ്ദമലീനികരണം തടയുന്നതിനുമായി യന്ത്രം സ്ഥാപിക്കുമെന്നും നിയമം അനുശാസിക്കുന്ന സമയത്ത് മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ഫാക്ടറി ഉടമകള്‍ പരിസരവാസികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമവിരുദ്ധമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. രാത്രികളില്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നതിനാല്‍ കാതടപ്പിക്കുന്ന ശബ്ദം കാരണം വീട്ടില്‍ കിടന്നുറങ്ങാനാകുന്നില്ലെന്നും പൊടിപടലങ്ങള്‍ കൊണ്ട് ശ്വസതടസം, അലര്‍ജി, ആസ്മ എന്നീ രോഗങ്ങള്‍ കൊണ്ട് ദുരിതംപേറുകയാണെന്നും പരാതിയില്‍ പറയുന്നു. ഇടുങ്ങിയ റോഡിലൂടെ ചീറി പായുന്ന ടിപ്പര്‍ ലോറികളുടെ ഓട്ടത്തെ തുടര്‍ന്ന് കാല്‍നടയാത്രക്കാരായ മദ്രസ അങ്കണവാടി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അപകടഭീഷണിയിലാണ്.
പലപ്പോഴും കരിങ്കല്ലുമായി പോകുന്ന ടിപ്പര്‍ ലോറികളുടെ ചീറിപ്പായലുകള്‍ വാക്കുതകര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നു. ഇവിടെ നടക്കുന്ന നിയമലംഘനത്തെ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ സ്വത്തിനും ആരോഗ്യത്തിനും ജീവനും ഭീഷണിയുള്ള സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നു മുഖ്യമന്ത്രി, വിവിധ വകുപ്പ് മേധാവികള്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kerala-news-bevinja-crusher-tipper

Post a Comment
0 Comments