'യാചന മുക്ത മഹല്‍' എന്ന ലക്ഷ്യത്തോടെ എസ്.എം.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ട്രസ്റ്റ് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതി മഹല്ല് തലങ്ങളില്‍ നടപ്പിലാക്കുന്നതിന് മഹല്ല് തല കോര്‍ഡിനേറ്റര്‍മാരെ നിയമിക്കും. പദ്ധതി നടത്തിപ്പിനായി അഞ്ചില്‍ കുറയാത്തതും ഇരുപതില്‍ കൂടാത്തതുമായ ആണ്‍/പെണ്‍ സംഘങ്ങള്‍ മഹല്ലുകളില്‍ രൂപീകരിക്കും. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ പദ്ധതികളായ മഹല്ല് സര്‍വ്വെ, പ്രീമിയര്‍ കോഴ്‌സ്, സ്വദേശി ദര്‍സ് എന്നിവ മണ്ഡലത്തില്‍ ഭാഗികമായി നടക്കുന്നുണ്ടെങ്കിലും മുഴുവന്‍ മഹല്ലുകളിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇമാമുകളെ മഹല്ലിന്റെ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സജ്ജരാക്കുന്നതിന് മണ്ഡലം പരിധിയിലെ ഖത്തീബുമാര്‍, സദര്‍ മുഅല്ലിംകള്‍ എന്നിവര്‍ക്കായി പ്രത്യേകം കോഴ്‌സുകള്‍ ആരംഭിക്കും. യോഗത്തില്‍ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, അബ്ബാസ് ഹാജി കല്ലട്ര, ഹംസ ആലൂര്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ബാസ് കുളച്ചെപ്പ്, കെ.പി അബ്ദുല്‍ ഖാദര്‍ കളനാട്, ഖാദര്‍ ദേളി, സാലിഹ് തൊട്ടി, പടുവന്‍ ഹാജി, ഹമീദ് തൊട്ടി, ഹംസ കട്ടക്കാല്‍ സംബന്ധിച്ചു.
Post a Comment
0 Comments