ബംഗളൂരു (www.evisionnews.in): ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ് 1 എഫ്) വ്യാഴാഴ്ച വിക്ഷേപിക്കും. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്. വൈകിട്ട് നാലിന് ശ്രീഹരി കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ഉപഗ്രഹവും വഹിച്ചുള്ള പി.എസ്.എല്‍.വി സി 32ന്റെ വിക്ഷേപണം നടക്കുക.
ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഏപ്രില്‍ മൂന്നാം വാരം വിക്ഷേപിക്കും. 150 കോടി രൂപ ചെലവ് വന്ന ഐ.ആര്‍.എന്‍.എസ്.എസ് 1 എഫിന്റെ ഭാരം 1,425 കിലോ ഗ്രാം ആണ്. വിക്ഷേപിച്ച് 22 മിനിറ്റും 11 സെക്കന്റും കഴിയുമ്പോള്‍ ഉപഗ്രഹം 488.9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നതോടെ സ്വന്തം ഗതി നിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ അടുക്കുന്നത്.
Keywords: National, news, india-satellite-sixth-one

Post a Comment
0 Comments