കാസർകോട് :(www.evisionnews.in) എം എസ് എഫ് കാസർകോട് ജില്ലാ എക്സിക്യൂട്ടീവ് ക്യാംപ് മാർച്ച് 11, 12 തീയ്യതികളിൽ വലിയപറമ്പ് അരിയിൽ ശുകൂർ നഗറിൽ നടക്കും . മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുല്ല ഉദ്ഘാടം ചെയ്യും. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിക്കും . ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറയും .വിവിധ സെഷനുകളിലായി68 പിന്നിടുന്ന മുസ്ലിം ലീഗ് എന്ന വിഷയത്തിൽ എം സി ഖമറുദ്ദീനും എം എസ് എഫ് പിന്നിട്ട പാതകൾ എന്ന വിഷയത്തിൽ എസ് എ എം ബഷീറും , സംഘാടനം എന്ന വിഷയത്തിൽ ശരീഫ് തങ്കയവും , ഇസ്ലാമിക് പേഴ്സണാലിറ്റിയിൽ ഹാശിം അരിയിലുംവെല്ലുവിളി നേരിടുന്ന ക്യാംപസ് രാഷ്ട്രീയം എന്ന വിഷയത്തിൽ അസീസ് കളത്തൂരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകും . മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും .

Post a Comment
0 Comments