Type Here to Get Search Results !

Bottom Ad

മുകേഷ് ജയിക്കും, ജഗദീഷിന് വേണ്ടി നേരം കളയുന്നില്ല, സിദ്ദീഖിനൊപ്പം പ്രചാരണത്തിനിറങ്ങും -സലീം കുമാര്‍


കൊച്ചി (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കുന്ന ചലചിത്ര നടന്‍ മുകേഷ് വിജയിക്കുമെന്ന് നടന്‍ സലീം കുമാറിന്റെ പ്രവചനം. അതേസമയം പത്തനാപുരത്ത് പോരിനിറങ്ങുന്ന ജഗദീഷിന്റെ കാര്യത്തില്‍ വിജയപ്രതീക്ഷയില്ല. ആലപ്പുഴയില്‍ മത്സരിക്കാനൊരുങ്ങുന്ന സിനിമാ താരം സിദ്ദീഖിനായി പ്രചാരണത്തിനിറങ്ങുമെന്നും സലിംകുമാര്‍ പറയുന്നു. 

ഇടതുകോട്ടയായ പരവൂരില്‍ കോണ്‍ഗ്രസിന്റെ ശക്തനായ പ്രചാരകനില്‍ ഒരാളായിരുന്നു ഒരു കാലത്ത് സലീം കുമാര്‍. മുന്‍ മുഖ്യമന്ത്രി നയനാരിന്റെ ശബ്ദവുമായി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോദയിലിറങ്ങാന്‍ സലീം കുമാറിന് ഒട്ടും താല്‍പര്യവുമില്ല. രാഷ്ട്രീയത്തിലിറങ്ങുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതു ധാരണ ജനങ്ങള്‍ക്കിടിയില്‍ ഉള്ളതിനാല്‍ ആരെക്കൊണ്ടും തന്നെ കള്ളനെന്നു വിളിപ്പിക്കാന്‍ ഒരുക്കമല്ലെന്നാണ് സലീം കുമാറിന്റെ പക്ഷം. കലാഭവന്‍ മണി മത്സരിച്ചിരുന്നുവെങ്കില്‍ കുന്നത്തുനാട്ടില്‍ നൂറു ശതമാനം ജയിച്ചേനെ എന്നാണ് സലീം കുമാറിന്റെ അഭിപ്രായം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad