എടപ്പാള്‍ (www.evisionnews.in): ഉത്സവ ഘോഷയാത്രക്കിടയിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. എടപ്പാള്‍ കല്ലൂപ്പറമ്പ് സ്വദേശികളായ അമ്മു(55), ബിനീഷ്(29) എന്നിവരാണ് മരിച്ചത്. താലം എഴുന്നള്ളിപ്പിനിടെ എടപ്പാള്‍ തല്ല്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം.
മണ്ണ് കയറ്റിക്കൊണ്ട് പോകുന്ന ലോറിയാണ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. ലോറി അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments