കാഞ്ഞങ്ങാട്: (www.evisionnews.in) ഗ്യാരേജിന് മുന്നില്‍ നിര്‍ത്തിയിട്ട മിനി ലോറി മോഷണം പോയി. കാഞ്ഞങ്ങാട് സൗത്ത് അരവിന്ദ് വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആദൂര്‍ കാറടുക്കയിലെ കുമാറോജി റാവുവിന്റെ മകന്‍ മോഹന്‍ സിര്‍സിയുടെ കെ.എല്‍.14858 നമ്പര്‍ ടാറ്റ ലോറിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഇതിന്റെ ആര്‍.സി ബുക്കും മറ്റും ലോറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എട്ടു ലക്ഷത്തോളം രൂപ വിലവരും. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment
0 Comments