Type Here to Get Search Results !

Bottom Ad

ലോകത്തെ നടുക്കിയ ഐലാന്‍ കുര്‍ദ്ദിയുടെ മരണം: രണ്ട് പേര്‍ക്ക് തടവുശിക്ഷ

അങ്കാറ (www.evisionnews.in): ലോകവാര്‍ത്തകളില്‍ ഇടംപിടിച്ച ഐലാന്‍ കുര്‍ദ്ദിയുടെ ദാരുണ മരണത്തിന് കാരണക്കാരായ രണ്ട് പേര്‍ക്ക് തടവുശിക്ഷ. ഐലാന്റെയും മറ്റു നാലു പേരുടെയും മരണത്തിന് കാരണക്കാരെന്ന് കണ്ടെത്തിയ രണ്ട് സിറിയക്കാര്‍ക്കാണ് തുര്‍ക്കി കോടതി നാലുവര്‍ഷവും രണ്ടുമാസവും വീതം തടവുശിക്ഷ വിധിച്ചത്. 

മനുഷ്യക്കടത്ത് നടത്തിയതിനാണ് ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇവരുടെ മനപൂര്‍വമായ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചത് എന്ന കുറ്റത്തില്‍ നിന്ന് ഇരുവരെയും കോടതി ഒഴിവാക്കി. ഐലാന്റെ സഹോദരന്‍ ഗാലിപ്പ്, അമ്മ റിഹാന്‍, എന്നിവരും അന്ന് മരണപ്പെട്ടിരുന്നു. ബോഡ്‌റമ്മില്‍ നിന്നും ഗ്രീക്ക് ദ്വീപായ കാഓസിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം നടന്നത്.

അഭയാര്‍ത്ഥി ബോട്ടു മുങ്ങി മരിച്ച രണ്ടു വയസുകാരന്‍ ഐലാന്‍ കുര്‍ദ്ദി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തുര്‍ക്കി കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐലാന്‍ കുര്‍ദ്ദി ലോകത്താകമാനമുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad