ലുധിയാന (www.evisionnews.in): അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ജെ.എന്‍.യുവില്‍ സംഭവിച്ചതൊന്നും ഒരു ഇന്ത്യക്കാരനും അംഗീകരിക്കാനാവില്ലെന്ന് പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനി. പാകിസ്ഥാന്‍ തീവ്രവാദികളോട് ഏറ്റുമുട്ടി സൈനികര്‍ ജീവന്‍ ത്യജിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് തുറന്ന സംവാദത്തിന് തയാറുണ്ടോയെന്നും കനയ്യകുമാറിനോട് വിദ്യാര്‍ത്ഥി ചോദിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാന് നല്‍കിയ സംഭാവനക്ക് റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കപ്പെട്ട ഭായ് രന്ദീര്‍ സിങ് നഗറിലെ ഡിഎവി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ജാന്‍വി ബെഹലാണ് കനയ്യയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിദ്യാര്‍ത്ഥി നേതാക്കള്‍ ഇന്ത്യന്‍ ജനത തെരഞ്ഞടുത്ത പ്രധാനമന്ത്രിക്കെതിരെയുള്ള മോശം പ്രയോഗങ്ങള്‍ അവസാനിപ്പിക്കണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുമെന്നും ജാന്‍വി പറയുന്നു. 'ഭരണഘടന നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം തരുന്നുണ്ട്. എന്നാല്‍ പരിധിവിടാമെന്ന് അതിന് അര്‍ത്ഥമില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കനയ്യയും സംഘവും മൗലികാവകാശങ്ങളെ ദുരുപയോഗം ചെയ്യുകയാണ്.' പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന പെണ്‍കുട്ടിയായ ജാന്‍വി അശ്ലീല സിനിമകള്‍ക്കെതിരെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെയും നേരത്തെ ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Post a Comment
0 Comments