Type Here to Get Search Results !

Bottom Ad

ഇനി ചാവേറാകാനില്ല, എനിക്കും ജയിക്കണം -ചെരിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം (www.evisionnews.in): ഇടത് മുന്നണിക്ക് വേണ്ടി ചാവേറാകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ഒരു പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ അവസാനഭാഗത്തെ ഈ പരാമര്‍ശം ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എല്‍ഡിഎഫിന്റെ ഉറച്ച സീറ്റിന് അര്‍ഹനാണെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത ഒട്ടുമില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് ഇനിയൊരു ചാവേറാകാനില്ല. രാഷ്ട്രീയ ദൗത്യം എന്ന നിലയിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി മൂന്നുതവണ യുഡിഎഫ് കോട്ടകളില്‍ മത്സരിച്ചു തോറ്റത്. 15 വര്‍ഷക്കാലം സി.പി.എമ്മിനു വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തവണ കേരളത്തില്‍ എവിടെയെങ്കിലും ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ എനിക്ക് അര്‍ഹതയോ അവകാശമോ ഉണ്ട്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്‌പേരു മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്‌നമാണ്. അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad