ചെങ്കള:(www.evisionnews.in) ചെങ്കള പഞ്ചായത്തിലെ 13 വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സന്തോഷ് നഗറിലെ സിദ്ദീഖ് (35) ആണ് അറസ്റ്റിലായത്. ബൂത്ത് ഏജന്റിനെ അക്രമിച്ച കേസില്‍ നരഹത്യാശ്രമത്തിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. സി.പി.എം ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗവും ബൂത്ത് ഏജന്റുമായ അബ്ദുല്‍റഹ്മാന്‍ ധന്യവാദി (40) നെ ബൂത്തില്‍ കയറി അക്രമിച്ചതിന് സിദ്ദീഖ് അടക്കം ആറുപേര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്. പൊലീസിനെ അക്രമിച്ചതിന് എസ്.ഐ അജിത് കുമാര്‍ സ്വമേധയാ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസെടുത്തു.

Post a Comment
0 Comments