Type Here to Get Search Results !

Bottom Ad

സൗന്ദര്യം മാത്രം വാര്‍ത്ത, ജോലിയെക്കുറിച്ച് ആരും ചോദിക്കാറില്ല -എഎസ്പി മെറിന്‍ ജോസഫ്


കൊച്ചി (www.evisionnews.in): ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ആരും ഒന്നും ചോദിക്കാറില്ലെന്നും തന്റെ സൗന്ദര്യം മാത്രമാണ് പലര്‍ക്കും വാര്‍ത്തയെന്നും മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫ്. എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് മെറിന്‍ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സ്ത്രീ ഐപിഎസ് ഓഫിസര്‍ പദവിയില്‍ എത്തിയതില്‍ പലര്‍ക്കും ഇപ്പോഴും അത്ഭുതമാണ്.

ഐപിഎസ് ലഭിച്ചപ്പോള്‍ അത് നിരാകരിക്കണം എന്നാണ് 99 ശതമാനം സുഹൃത്തുക്കളും ഉപദേശിച്ചത്. സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ ഇനിയും സമൂഹം പഠിക്കണം. ഡല്‍ഹിയെക്കാള്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ട്. ഡല്‍ഹിയിലെ നിരത്തുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് പുറത്തിറങ്ങാന്‍ ഭയമാണ്. കേരളത്തില്‍ അതിന് തടസമില്ലെന്നും മെറിന്‍ ജോസഫ് പറഞ്ഞു.


Keywords: Kerala-kochi-news-ips
Tags

Post a Comment

0 Comments

Top Post Ad

Below Post Ad