Type Here to Get Search Results !

Bottom Ad

ജി സുധാകരന്‍ ആക്ഷേപിച്ചെന്ന്: സി.പി.എം വനിതാ ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു

ആലപ്പുഴ (www.evisionnews.in): ജി. സുധാകരന്‍ എം.എല്‍.എ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്നാരോപിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായ സി.പി.എം വനിതാ ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്വം രാജിവെച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറി ഉഷ സാലിയാണ് സി.പി.എമ്മില്‍ നിന്നും രാജിവെച്ചത്.

പൊതുവേദിയില്‍ പ്രസംഗത്തിനിടെ സുധാകരന്‍ ആക്ഷേപിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം റോഡ് നിര്‍മാണത്തിന്റെ ഉദ്ഘാടന വേളയിലാണ് സുധാകരന്‍ തന്നെ അധിക്ഷേപിക്കുംവിധം സംസാരിച്ചതെന്ന് ഉഷ പറയുന്നു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ പിഎയായി ശമ്പളം വാങ്ങി വിഴുങ്ങിയില്ലേയെന്നായിരുന്നു സുധാകരന്‍ മൈക്കിലൂടെ ചോദിച്ചത്. കൂടാതെ ഇനിയെന്റെ മുന്നില്‍ കണ്ടുപോകരുതെന്നും ഇന്നു തന്നെ ഈ പ്രസ്ഥാനത്തില്‍ നിന്നും പൊയ്‌ക്കൊള്ളണം എന്നിങ്ങനെയും സുധാകരന്‍ തന്നോട് പറഞ്ഞെന്നും വേദിയില്‍ ഉണ്ടായിരുന്ന ആരുംതന്നെ ഇത് കേട്ടിട്ട് യാതൊന്നും പറഞ്ഞില്ലെന്നും ഉഷ സാലി വ്യക്തമാക്കി. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad