കൊച്ചി (www.evisionnews.in): റിപ്പര്‍ മോഡലില്‍ ഒമ്പത് കൊലപാതകങ്ങള്‍ നടത്തിയ പ്രതി അറസ്റ്റില്‍. കൊച്ചി സ്വദേശി കുഞ്ഞുമോനാണ് പോലീസ് പിടിയിലായത്. റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു രീതി. മോഷണത്തിനിടെ ആളുകള്‍ ഉണരുകയാണെങ്കില്‍ തലയ്ക്കടിച്ച് കൊല്ലുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
അവസാനമായി എറണാകുളം ട്രാഫിക് ജംഗ്ഷനില്‍ ഉറങ്ങിക്കിടന്നിരുന്ന വ്യക്തിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിന്നു രക്ഷപ്പെട്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുമോനെ അറസ്റ്റുചെയ്തത്. ഇയാള്‍ നടത്തിയ ആറു കൊലപാതകങ്ങള്‍ക്ക് തുമ്പുകിട്ടിയെന്നും പോലീസ് അറിയിച്ചു.
Keywords: Kerala-news-ripper-arrest-murder-case-theft

Post a Comment
0 Comments