മുംബൈ (www.evisionnews.in): എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനത്തിന്റെ അടിഭാഗത്തുനിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം.മുംബൈയില്‍നിന്നു ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 120 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പൊട്ടിത്തെറിയുണ്ടാവാനുള്ള കാരണം വ്യക്തമല്ല.
Keywords: National-news-mumbai-airoplane

Post a Comment
0 Comments