Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ബസ്റ്റാന്റിലെ അനധികൃത കെട്ടിട നിര്‍മാണം തടഞ്ഞു

evisionnews

ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കളയിലെ ബസ് സ്റ്റാന്റ് സമുച്ചയത്തിനുള്ളില്‍ തുടങ്ങിയ അനധികൃത കെട്ടിട നിര്‍മാണം പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി തടഞ്ഞു. ബിഒടി വ്യവസ്ഥയില്‍ സ്ഥാപിച്ച ബസ്റ്റാന്റ് സമുച്ചയത്തിനുള്ളിലാണ് അനധികൃത കെട്ടിട നിര്‍മാണം ആരംഭിച്ചത്. ചെര്‍ക്കള ടൗണില്‍ ബിഒടി ബസ് സ്റ്റാന്റിനടുത്ത് കെട്ടിട നിര്‍മിക്കുന്നതു നിര്‍ത്തിവയ്ക്കാനാണ് ബസ് സ്റ്റാന്‍ഡ് ഉടമയ്ക്കു പഞ്ചായത്ത് സെക്രട്ടറി എം. വല്‍സന്‍ നോട്ടിസ് നല്‍കിയത്. വാഹന പാര്‍ക്കിങ്ങിനായി നീക്കിവച്ച സ്ഥലത്താണ് അനുമതിയില്ലാതെ കെട്ടിടം നിര്‍മിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബസ് സ്റ്റാന്റിലേക്കുള്ള റോഡിനോടു ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഒരാഴ്ച മുമ്പ് ശ്രമം തുടങ്ങിയത്. ഇതിനായി സ്ഥലം വൃത്തിയാക്കുകയും കോണ്‍ക്രീറ്റിനായി കുഴിയെടുക്കുകയും ചെയ്തു. ഇതിനിടെയാണ് കെട്ടിടനിര്‍മാണം അനധികൃതമാണെന്നു കാണിച്ചു പഞ്ചായത്ത് അധികൃതര്‍ക്കു പരാതി ലഭിച്ചത്. അതേസമയം കെട്ടിട നിര്‍മാണത്തിനു നേരത്തെ തന്നെ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതായി ബസ് സ്റ്റാന്‍ഡ് ഉടമ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഇതിന്റെ രേഖകളുമായി തിങ്കളാഴ്ച പഞ്ചായത്തിലെത്താന്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സെക്രട്ടറി അറിയിച്ചു.


Keywords: Kasaragod-news-cherkala-bot-busstand-construction-stayed

Post a Comment

0 Comments

Top Post Ad

Below Post Ad