Type Here to Get Search Results !

Bottom Ad

മാണി ഉടക്കിത്തന്നെ; കുട്ടനാടും പൂഞ്ഞാറും വിട്ടുകൊടുക്കില്ല


തിരുവനന്തപുരം: (www.evisionnews.in) ഒരു സീറ്റ് കൂടുതല്‍ വേണമെന്നും കുട്ടനാടും  പൂഞ്ഞാറും വിട്ടുകൊടുക്കില്ലെന്നും കേരള കോണ്‍ഗ്രസ് (എം). സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള വിട്ടുവീഴ്ചയക്കില്ലെന്നും മാണി വ്യക്തമാക്കി. 18 സീറ്റ് വേണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ മാണി ഇപ്പോള്‍ കഴിഞ്ഞതവണത്തെക്കാള്‍ ഒരു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടിലാണ്.  

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം മാണി വിഭാഗം മത്സരിച്ച കുട്ടനാട്, പൂഞ്ഞാര്‍ സീറ്റുകള്‍ വെച്ചുമാറണമെന്ന ആവശ്യമായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം 15 സീറ്റിലാണ് മാണി വിഭാഗം മത്സരിച്ചത്. സീറ്റ് ചര്‍ച്ച പൂര്‍ത്തിയായശേഷം മാത്രമേ അവര്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് പ്രവേശിക്കാനാകൂ. 

പിറവം സീറ്റ് നല്‍കിയ ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് വിട്ടുനല്‍കാനാവില്‌ളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ലഭിക്കുന്നത് വിജയസാധ്യതയില്ലാത്ത സീറ്റാണെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ജേക്കബ് വിഭാഗം. ആര്‍.എസ്.പി, ജെ.ഡി.യു കക്ഷികളുമായും സീറ്റ് വിഭജനത്തില്‍ ധാരണയായിട്ടില്ല. ഇതിനിടെ കോണ്‍ഗ്രസ് കരട് സ്ഥാനാര്‍ഥി പട്ടികയുമായി നേതാക്കള്‍ ഇന്ന് ഉച്ചയോടെ ദല്‍ഹിക്ക് പോകും. 

keywords; km-mani-congress-seat-election

Tags

Post a Comment

0 Comments

Top Post Ad

Below Post Ad