Type Here to Get Search Results !

Bottom Ad

മുസ്വാഹിബുല്‍ ഖുര്‍ആന്‍ കോര്‍ഡിനേഷന്‍ ജില്ലാ കമ്മറ്റി നിലവില്‍ വന്നു

evisionnews

കാസര്‍കോട് (www.evisionnews.in): ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കായി മുസ്വാഹിബുല്‍ ഖുര്‍ആന്‍ കോര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. സുന്നീ സെന്ററില്‍ നടന്ന സംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ പ്രസിഡണ്ട് പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയാണ് പ്രഖ്യാപനം നടത്തിയത്. ഹാഫിള് ഷാഫി സഖാഫി ഏണിയാടി അധ്യക്ഷത വഹിച്ചു. ഷാഫി സഖാഫി മുണ്ടമ്പ്ര പഠന ക്ലാസിന് നേതൃത്വം നല്‍കി. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സ്വാഗതവും ഹാഫിള് നിസാമുദ്ധീന്‍ മഹ്മൂദി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ഹാഫിള് ശാഫി സഖാഫി ഏണിയാടി (പ്രസി), ഹാഫിള് അഹമ്മദ് സഅദി ചേരൂര്‍, ഹാഫിള് അബ്ദുല്ല മദനി മുളിയടുക്ക, ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ്ദ് തങ്ങള്‍, ഹാഫിള് സയ്യിദ് മുഹമ്മദ് അസ്ഹര്‍ അല്‍ ബുഖാരി (വൈ. പ്രസി), ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച (ജന. സെക്ര), ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി നീലേശ്വരം, ഹാഫിള് അബ്ദുല്‍ അസീസ് സഅദി കോട്ടക്കുന്ന് (ജോ. സെക്ര), ഹാഫിള് സുലൈമാന്‍ ഫാളിലി മുഹിമ്മാത്ത് (ട്രഷ), ഹാഫിള് മുഹമ്മദ് ഹിമമി കാഞ്ഞങ്ങാട്(ജി.സി.സി ചെയര്‍), ഹാഫിള് ഇല്യാസ് സഖാഫി പാട്‌ലഡക്ക (ജി.സി.സി കണ്‍), ഹാഫിള് അനസ് സഅദി തളങ്കര, ഹാഫിള് മുഹമ്മദ് സലീം ചള്ളങ്കയം, ഹാഫിള് മുസ്ഥഫ മുണ്ട്യത്തടുക്ക, ഹാഫിള് അബ്ദുറസാഖ് പൂത്തപ്പലം(ജി.സി.സി കോര്‍ഡിനേറ്റര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad