തിരുവനന്തപുരം (www.evisionnews.in): ബിജെപിക്ക് വെല്ലുവിളി സൃഷ്ടിച്ച് പി.പി. മുകുന്ദന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ബിജെപിയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് മുകുന്ദന്‍ ബിജെപിക്ക് തലവേദനയുണ്ടാക്കി വിമതനായി മത്സരിക്കാനാണ് പുതിയ നീക്കങ്ങള്‍. നേമത്തോ വട്ടിയൂര്‍ക്കാവിലോ പി.പി. മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചര്‍ച്ച. മത്സരിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും മുകുന്ദന്‍ അവകാശപ്പെടുന്നു.
പി.പി. മുകുന്ദന്റെ ബിജെപിയിലേക്കുള്ള മടക്കം ചര്‍ച്ചയായിട്ട് നാളേറെയായി. വാതില്‍ തുറന്നതായി കുമ്മനം വ്യക്തമാക്കിയെങ്കിലും മുകുന്ദനു പ്രവേശനം കിട്ടിയില്ല. ഘര്‍വാപ്പസി നീളുന്നതിനിടെയാണു പാര്‍ട്ടി കേന്ദ്രങ്ങളെ മുകുന്ദന്‍ അമ്പരിപ്പിക്കാനൊരുങ്ങുന്നത്. താമര വിരിയുമെന്നു ബിജെപി ഏറെ പ്രതീക്ഷിക്കുന്നു നേമത്തോ കുമ്മനം മത്സരിക്കാനൊരുങ്ങുന്ന വട്ടിയൂര്‍കാവിലോ സ്വതന്ത്രനാകാനാണു മുകുന്ദനു മേല്‍ സമ്മര്‍ദ്ദം. ബിജെപി അണികളും തലസ്ഥാനത്തെ സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധം പിടിക്കുന്നതായി മുകുന്ദന്‍ സമ്മതിച്ചു.
തിരിച്ചുവരാനുള്ള സമ്മതം വ്യക്തമാക്കിയിട്ടും കുമ്മനം വിളിക്കാത്തതിന്റെ കാരണം എന്താണെന്നറിയില്ലെന്നു മുകുന്ദന്‍ പറഞ്ഞു. മുകുന്ദന്റെ പുതിയ നീക്കങ്ങള്‍ക്കു പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ഉള്ളതായും സൂചനയുണ്ട്. മടക്കം വൈകുന്നതിലെ കടുത്ത അതൃപ്തി തന്നെയാണു പുതിയ നീക്കത്തിനു പിന്നില്‍.

Post a Comment
0 Comments