കുമ്പള: (www.evisionnews.in)യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്ന ഫോണ്‍ സന്ദേശം കുമ്പള പൊലീസിനെ വട്ടം കറക്കി. ഒടുവില്‍ പൊലീസ് നടത്തിയ തെരച്ചിലിനു ഇടയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ചൂരിത്തടുക്കയിലെ സക്കറിയ (35) ആണ് ആശുപത്രിയിലായത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുമ്പള എസ് ഐ മെന്‍വിന്‍ ജോസിനാണ് ഫോണ്‍വിളി വന്നത്. ഒരു സംഘം ആള്‍ക്കാര്‍ യുവാവിനെ തല്ലിക്കൊന്ന് കൊടിയമ്മ, കഞ്ചിക്കട്ടയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് ഫോണ്‍ചെയ്ത ആള്‍ എസ് ഐയോട് പറഞ്ഞത്. ഉടന്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഞ്ചിക്കട്ടയിലെത്തി ഒരു മണിക്കൂറോളം നേരം തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതിനിടയില്‍ നേരത്തെ വിളിച്ച ഫോണ്‍ നമ്പറില്‍ നിന്നു രണ്ടാമത്തെ വിളിയും എത്തി. 'ചൂരിത്തടുക്കയിലെ വീടിനു പുറകിലാണ് ജഡം ഉള്ളതെന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ പൊലീസ് സംഘം അവിടെയും എത്തി. അവശ നിലയില്‍ ഒരു യുവാവിനെ കണ്ടെത്തുകയും ചെയ്തു. ജീവനുണ്ടെന്നു വ്യക്തമായതോടെ ഉടന്‍ കുമ്പള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
യുവാവിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Post a Comment
0 Comments