മലപ്പുറം:(www.evisionnews.in) നടന്‍ കലാഭവന്‍ മണിയുടെ വിയോഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെ. മന്ത്രി എ.പി. അനില്‍കുമാറിന്റെ മണ്ഡലമായ വണ്ടൂരില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നീക്കത്തിലായിരുന്നു മണി.
മത്സരിക്കാന്‍ മണി ഏതാണ്ടു സമ്മതിച്ചിരുെന്നന്നു സി.പി.എം വണ്ടൂര്‍ ഏരിയാ സെക്രട്ടറി പി. രാധാകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും മണിയെ വണ്ടൂരില്‍ മത്സരിപ്പിക്കാന്‍ ധാരണയായിരുന്നു.
ഇക്കാര്യം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍ മുഖേനയും തൃശൂര്‍ ജില്ലാ കമ്മിറ്റി മുഖേനയുമാണു മണിയെ അറിയിച്ചിരുന്നതെന്നു പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് വിജയിച്ചതും കലാഭവന്‍ മണിയുടെ പാര്‍ട്ടി അനുഭാവവുമാണു സി.പി.എമ്മിനെ സ്വാധീനിച്ചത്.
കലാഭവന്‍ മണിയെപ്പോലെ ജനപ്രിയനായ ഒരാള്‍ മത്സരിച്ചാല്‍, ഭിന്നിച്ചുനില്‍ക്കുന്ന ലീഗിലെയും കോണ്‍ഗ്രസിലെയും വോട്ടുകള്‍ സി.പി.എമ്മിനു ലഭിക്കുമെന്നും ഇതോടെ വിജയിക്കാനാകുമെന്നുമായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
Post a Comment
0 Comments