Type Here to Get Search Results !

Bottom Ad

അയല്‍ക്കാരന്റെ പട്ടിണിയറിയാത്തവന്‍ സദാചാര പോലീസ് ആവേണ്ട: മുന്നറിയിപ്പ് പോസ്റ്റുമായി കലക്ടര്‍ ബ്രോ


കോഴിക്കോട്  (www.evisionnews.in): സദാചാര പോലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍. ഒളിഞ്ഞ് നോട്ടവും സദാചാര പോലീസ് ചമയലും അത്ര നന്നല്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അറിയിച്ച് കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. ഇത്തരം സാധ്യതകളിലേക്ക് ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നമുക്കിത് തുടരാം. ഇത് എല്ലാവരോടുമായിട്ട്....

എന്നാണ് പോസ്റ്റിന്റെ ഒന്നാം ഭാഗത്തിലുളളത്. രണ്ടാം ഭാഗത്തില്‍ യുവാക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നുവെന്ന് കലക്ടര്‍ കുറിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad