Type Here to Get Search Results !

Bottom Ad

വനിതാദിനം ആചരിച്ചു


കാസര്‍കോട്:(www.evisionnews.in)ഈ വര്‍ഷത്തെ അന്തര്‍ദേശീയ വനിതാദിനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഭൂമിക ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടു കൂടി ആചരിച്ചു. കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.കെ.സുനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തില്‍ ആരോഗ്യ വകുപ്പ്, കുടുംബശ്രീ, ജനമൈത്രീ പോലീസ്, ഐ.എം.എ, റോട്ടറി ക്ലബ്, പാന്‍ടെക് സുരക്ഷപ്രൊജക്റ്റ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരന്നു. 

തുടര്‍ന്ന് സംഘടിപ്പിച്ച വനിതാസംഗമം സബ്കളക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേശ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. പത്മാവതി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ എന്നിവര്‍ സംബന്ധിച്ചു. അഡ്വ. ആലീസ് കൃഷ്ണന്‍ വനിതാദിന സന്ദേശം നല്‍കി. കെ.സുമതി, കദീജ ഹമീദ്, നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, ഐ.എം.എ പ്രതിനിധി ഡോ.കൃഷ്ണകുമാരി, ഡോ. ഇ.കെ ആശ, റോട്ടറി ക്ലബ് പ്രതിനിധി കുമാരി നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആശുപത്രി ഹെഡ് നേഴ്‌സ് മേരിക്കുട്ടി പി.വി സ്വാഗതവും ഭൂമിക കൗണ്‍സിലര്‍ സോണിയ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.

റാലിക്ക് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ഐ.എം.എ പ്രസിഡന്റ് ഡോ.എന്‍. രാഘവന്‍, ഐ.എ.പി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടി.വി.പദ്മനാഭന്‍, ഐ.എം.എ പ്രതിനിധികളായ ഡോ.കെ.ജി.പൈ, ഡോ.യു.പി കുണിക്കുള്ളായ, ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍.കെ.ജോസ്, ഭൂമിക കൗണ്‍സിലര്‍ അനിത.ടി.ജെ, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ ടി.ജെ. പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad