ന്യൂഡല്‍ഹി (www.evisionnews.in): ബീഫ് നിരോധനത്തെ കുറിച്ച് തന്നോട് ചോദിക്കരുതെന്നും അതിനെകുറിച്ച് സംസാരിച്ചാല്‍ പണി പോകുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ സംഘ്പരിവാറിനെതിരെയുള്ള പരിഹാസം. മുംബൈ സര്‍വകലാശാലയിലെ സാമ്പത്തിക വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് ബീഫിനെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോള്‍ ബീഫിനെ കുറിച്ച് സംസാരിച്ചാല്‍ പണി പോവുമെന്നത് നിങ്ങള്‍ക്കറിയമല്ലോയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രതികരിച്ചത്.
ബീഫ് നിരോധനം കര്‍ഷകരെ ബാധിക്കില്ലേ എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ അരവിന്ദ് സുബ്രഹ്മണ്യത്തോട് ചോദിച്ചത്. ഇതിനുള്ള അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മറുപടിക്ക് നിറഞ്ഞ കയ്യടിയാണ് സദസില്‍ നിന്നും ലഭിച്ചത്. സാമൂഹികപരമായ വേര്‍തിരിവുകള്‍ രാജ്യ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നതായി അരവിന്ദ് സുബ്രഹ്മണ്യന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മതവും സംവരണവുമെല്ലാം സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ രാജ്യപുരോഗതിയെ എങ്ങനെ ബാധിക്കുമെന്നതിന് ഇന്ത്യ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment
0 Comments