Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ കെഎസ്ടിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട് നഗരത്തിലെ കെഎസ്ടിപി റോഡ് പ്രവൃത്തി അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 14ന് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണുര്‍ കെഎസ്ടിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.ഡിസംബര്‍ മാസത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ നടന്ന നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഒത്താശയോടെ കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ പണി പുര്‍ത്തീകരിക്കാന്‍ നടത്തിയ നീക്കം നാട്ടുകാരുടെയും നഗരസഭയുടെയും എതിര്‍പ്പിനെ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ചു. സംഭവ സ്ഥലം നേരില്‍ കണ്ട കെഎസ്ടിപിഎഞ്ചീനര്‍ മാനദഡങ്ങള്‍ പാലിക്കാതെ നടത്തിയ ടാറിംഗ് ഇളക്കിയെടുത്ത് ജനുവരി ഒന്നിന് പ്രവൃത്തി പുനരാംഭിക്കാമെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ നാളിതുവരെയായി തീരുമാനം നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം എഞ്ചീനിയര്‍ ധിക്കാരപരമായിട്ടാണ് സംസാരിക്കുന്നത്. കാഞ്ഞങ്ങാട്ടെ മുസ്ലിംലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ റോഡ് കരാറുകാരനുമായി നടത്തുന്ന കള്ളകളികളാണ് റോഡ് നിര്‍മ്മാണം സ്തംഭിക്കാനിടയാക്കിയത്. 2016 മാര്‍ച്ചിന് മുമ്പ് പണികള്‍ പുറത്തികരിച്ച് കമ്മിഷന്‍ ചെയ്യുമെന്ന് പൊതുമാരാമത്ത് മന്ത്രിയും കെഎസ്ടിപി അധികൃതരും നടത്തിയ പ്രഖ്യാപനം മറ്റൊരുവിധത്തിലുള്ള തടസങ്ങളില്ലാതിരുനിട്ടും പ്രവൃത്തി അനന്തമായി നീട്ടികൊണ്ടു പോകുന്നതിനുപിന്നില്‍ അവിഹിത ഇടപാടുകളും ക്രമക്കേടുകളും നടത്താനാണ്. കാഞ്ഞങ്ങാടിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പുതിയ നഗരസഭാ ഭരണസമിതി പ്രഖ്യാപിച്ച വികസപ്രവൃത്തനങ്ങള്‍ കെഎസ്ടപി റോഡ് പ്രവൃത്തി സ്തംഭിച്ചതോടെ അട്ടിമറിക്കപ്പെടുകയാണ്. നാടിന്റെ വികസനം മുടക്കുന്ന വിധത്തില്‍ കെഎസ്ടിപി അധികൃതര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമാകുന്നതില്‍ പ്രതിഷേധിച്ച് പയ്യാമ്പലത്തുള്ള കെഎസ്ടിപി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad