Type Here to Get Search Results !

Bottom Ad

മുള്ളേരിയ കോ ഓപ് കോളജ് ഇനി ഒഎന്‍വിയുടെ പേരില്‍


മുള്ളേരിയ (www.evisionnews.in): കാസര്‍കോട് താലൂക്ക് ഐ.ടി എഡ്യുക്കേഷന്‍ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപറേറ്റീവ് കോളജ് ഇനി മഹാകവി ഒഎന്‍വി കുറുപ്പിന്റെ പേരില്‍ അറിയപ്പെടും. വിശ്വമാനവികതയുടെ കവിയും ജ്ഞാനപീഠ ജേതാവും മാതൃകാ അധ്യാപകനുമായിരുന്ന ഒഎന്‍വിയുടെ സ്മരണാര്‍ഥമാണ് കോളജിന് പേരുനല്‍കിയത്. 

നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ നാമകരണം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്ന അധ്യക്ഷത വഹിച്ചു. ഡോ. ശ്രീകൃഷ്ണഭട്ട് ഒഎന്‍വിയുടെ ഛായാചിത്രം അനാഛാദനം ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, കെ ഉഷ, എ വിജയകുമാര്‍, കെ ശങ്കരന്‍, എ.പി കുശലന്‍, എം ഗംഗാധരന്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് സിജി മാത്യു സ്വാഗതവും സെക്രട്ടറി എന്‍ ശൈലജ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad