തിരുവനന്തപുരം (www.evisionnews.in): ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദഗ്ധ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്ന സിപിഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ ഡിസ്ചാര്‍ജ് ചെയ്തശേഷം ട്രെയിനിലാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
കതിരൂര്‍ മനോജ് വധക്കേസില്‍ രാഷ്ട്രീയ പ്രേരിതമായി സിബിഐ പ്രതിചേര്‍ത്തതോടെ കസ്റ്റഡിയിലുള്ള ജയരാജനെ ഫെബ്രുവരി 24നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലരിക്കുമ്പോഴാണ് ജയരാജന്‍ കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

Post a Comment
0 Comments