രാജപുരം:(www.evisionnews.in) മദ്യപിച്ചെത്തിയ അയല്‍വാസി വീട്ടമ്മയെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമം. പനത്തടി തച്ചര്‍ക്കടവിലെ ആലീസ് ജോസഫ് (60) നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അയല്‍വാസിയും ബന്ധുവുമായ തച്ചര്‍ക്കടവിലെ ജോസ് വാക്കത്തിയുമായി എത്തി കഴുത്തിനു വെട്ടാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആലീസ് സ്വന്തം വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്നു.
ഒരു പ്രകോപനവുമില്ലാതെ മദ്യപിച്ചെത്തി ഇവരുടെ മുടി ക്കെട്ടിന് പിടിച്ചു വാക്കത്തി കൊണ്ടു വെട്ടാന്‍ ശ്രമിച്ചെ ങ്കിലും കുതറി ഓടിയ ഇവരുടെ പിന്‍ഭാഗത്തു കത്തികൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണു പരാതി.
ആലീസിനെ പൂടങ്കല്ല് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടപ്പു രോഗിയായ ഭര്‍ത്താവ് ജോസ് മണിമലക്ക രോട്ടും ആലീസും തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ആലീസിന്റെ സ്ഥലത്തു വെച്ച മോട്ടോര്‍ എടുത്തു മാറ്റണമെന്ന് പറഞ്ഞതിന്റെ വൈരാഗ്യമാണ് അക്ര മത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments