Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ ഫെബ്രുവരിയില്‍ പിടിച്ചെടുത്തത് അഞ്ചരക്കിലോ സ്വര്‍ണം

evisionnews

മംഗളൂരു (www.evisionnews.in): മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 5.5 കിലോ സ്വര്‍ണം. ഇതിന് 1.57 കോടി രൂപ വിലമതിക്കും. കസ്റ്റംസ് കമ്മീഷണര്‍ എം സുബ്രമണ്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണിത്. ടൈഗര്‍ ബാം കുപ്പികള്‍, ഭക്ഷ്യ ഉല്‍പന്ന ടിന്നുകള്‍, വൈദ്യുതോപകരണങ്ങള്‍ എന്നിവക്കുള്ളിലാണ് ഏറിയ തോതില്‍ സ്വര്‍ണം കടത്തിയത്. പിടിയിലാവരെല്ലാം കരിയര്‍മാരാണ്. 

ഗള്‍ഫില്‍ നിന്നും സ്വര്‍ണം ഇന്ത്യയിലെത്തിക്കാന്‍ കള്ളക്കടത്തു സംഘം പുതിയ അടവുകളാണ് പയറ്റുന്നത്. ഫെബ്രുവരില്‍ നാലു ലക്ഷം രൂപ വിലമതിക്കുന്ന 232 കാര്‍ട്ടണ്‍, വിദേശ സിഗരറ്റ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 2015ല്‍ 46.72 കിലോ ഗ്രാം സ്വര്‍ണമാണ് മംഗളുരുവില്‍ പിടിച്ചെടുത്തത്. ഇത് അംഗീകൃത ബാങ്കുകള്‍ വഴി വിറ്റുകിട്ടിയ 14.25 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ അടച്ചതായും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad