മലപ്പുറം (www.evisionnews.in): നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഉന്നതാധികാര സമിതി യോഗം വ്യാഴാഴ്ച പാണക്കാട് ചേരും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
ലീഗിന്റെ അഞ്ചു മന്ത്രിമാര്‍ മത്സരത്തിനിറങ്ങുമെന്നാണ് ഇതുവരെ പുറത്തു വന്നിരിക്കുന്ന സൂചനകള്‍. ഇതില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഒഴികെയുള്ളവര്‍ സിറ്റിംഗ് സീറ്റില്‍ മത്സരിക്കും. പി.കെ കുഞ്ഞാലികുട്ടി വേങ്ങര ഒഴിവാക്കി മലപ്പുറത്ത് മത്സരിക്കും. വേങ്ങരയില്‍ കെപിഎ മജീദാവും മത്സരിക്കുക. അബ്ദുറബ്ബ് തിരൂരങ്ങാടിയിലും കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍, അഴീക്കോട് കെ എംഷാജി, കൊണ്ടോട്ടി ടിവി ഇബ്രാഹിം എന്നിവര്‍ മത്സര രംഗത്തുണ്ടാകും. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി, കോട്ടയ്ക്കല്‍ ഹമീദ് മാസ്റ്റര്‍, മണ്ണാര്‍കാട് എം.ഷംഷുദ്ദീന്‍ എന്നിങ്ങനെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഇന്നലെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്.

Post a Comment
0 Comments