Type Here to Get Search Results !

Bottom Ad

ബാര്‍മുതലാളി ബിജു രമേശ് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായേക്കും


ഇടുക്കി (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ഥിയായി ബാര്‍ മുതലാളി ബിജു രമേശ് മത്സരിച്ചേക്കും. എ.ഐ.എ.ഡി.എം.കെ കേരളാ ഘടകം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ബിജു രമേശിന്റെ പേരും ഉള്‍പ്പെട്ടിട്ടതായാണ് വിവരം. തിരുവനന്തപുരത്ത് ബിജുവിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. 

സ്ഥാനാര്‍ഥിത്വത്തിന്റെ ആദ്യപടിയായി ബിജുരമേശ് ചെന്നൈയിലെ എ.ഐ.എഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയുടെ ചട്ടപ്രകാരം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആള്‍ കേന്ദ്ര കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. ബിജുവിന്റെ പേരില്‍ ഇത്തരത്തില്‍ അപേക്ഷ ലഭിച്ചതായും സ്ഥിരീകരണമുണ്ട്. എ.ഐ.എ.ഡി.എം.കെ. കഴിഞ്ഞ ദിവസം മൂന്നാറില്‍ സംഘടിപ്പിച്ച പരിപാടിയിലും ബിജു രമേശ് പങ്കെടുത്തിരുന്നു. 

ബാര്‍ കോഴക്കേസില്‍ ബിജുവെടുത്ത നിലപാടുകള്‍ വോട്ടായി മാറുമെന്നും ഇത് കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണമാകുമെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാടും ഇടുക്കിയിലും മൂന്നിടങ്ങളില്‍ എ.ഐ.എഡി.എം.കെ. സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. തമിഴ് തൊഴിലാളികള്‍ കൂടുതലുള്ള ഇടുക്കിയില്‍ എ.ഐ.എ.ഡി.എം.കെയുടെ പ്രവര്‍ത്തനം ശക്തമാണ്. തോട്ടം തൊഴിലാളികള്‍ കൂടുതലുള്ള ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങളിലാണ് ഇടുക്കിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ജയലളിത ആലോചിക്കുന്നത്. 

Keywords:Kerala-news-report-aiadmk-biju-ramesh

Tags

Post a Comment

0 Comments

Top Post Ad

Below Post Ad