Type Here to Get Search Results !

Bottom Ad

പെയ്ന്റിംഗ് തൊഴിലാളി വീട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം


ഉദുമ (www.evisionnews.in): പെയ്ന്റിംഗ് തൊഴിലാളിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മേല്‍ബാര കോളനിയിലെ ബാലകൃഷണന്റെ മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ എം ചന്ദ്രനെ(40)യാണ് ഞായറാഴ്ച രാവിലെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ രഹസ്യ ഭാഗത്ത് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച രാത്രി ചന്ദ്രന്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്ക് സുഹൃത്തുക്കളോടൊപ്പം ആറാട്ടുമഹോത്സവത്തിന് പോയതായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ചന്ദ്രനെ തങ്ങള്‍ ഓട്ടോയില്‍ കൊണ്ടുവന്ന് വീട്ടില്‍ വിട്ടതായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. വീട്ടില്‍ കൊണ്ടുവിടുന്നത് വരെ ചന്ദ്രന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഭാര്യ: ശോദ. മക്കള്‍: മഞ്ജുനാഥ്, നേത്രാവതി. സഹോദരങ്ങള്‍: ഗോവിന്ദന്‍, ശങ്കരന്‍, സരോജിനി.


Keywords: Kasaragod-news-killed-a-home

Post a Comment

0 Comments

Top Post Ad

Below Post Ad