നാഗ്പൂര്‍ (www.evisionnews.in): പെണ്‍കുട്ടിയുമായുള്ള സൗഹൃദം കൂടിയതിന് പത്താം ക്ലാസുകാരനെ നാലംഗ സംഘം തല്ലിക്കൊന്നു. നാഗ്പൂരിലാണ് സംഭവം. റോഷന്‍ ഡോഗ്ലെ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. യുവാക്കളുടെ പ്രദേശത്തുള്ള ഒരു പെണ്‍കുട്ടിയോടൊപ്പം നടന്നതും ചാറ്റ് ചെയ്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പെണ്‍കുട്ടിയുമായി സൗഹൃദം പാടില്ലെന്നും ഒപ്പം നടക്കരുതെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ റോഷന്‍ ഇത് കാര്യമാക്കിയില്ല. ഭീഷണി ഉണ്ടായതിനു ശേഷവും റോഷന്‍ പെണ്‍കുട്ടിക്കൊപ്പം നടക്കാന്‍ പോയി ഇതിനുശേഷം റെയില്‍വേ ലൈനിനടുത്ത് ഇരിക്കുമ്പോള്‍ യുവാക്കളുമായി വാക്കേറ്റം ഉണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Keywords: nagpur-news-murder

Post a Comment
0 Comments