മഞ്ചേശ്വരം (www.evisionnews.in): യു.പി സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മഞ്ചേശ്വരം ഗാന്ധി നഗറിലെ വിവേക് വേഗസ്(19), കജക്കോടിയിലെ മുഹമ്മദ് അസ്‌കര്‍(19), മൊര്‍ദ്ദണയിലെ അഫ്രീദി(21) എന്നിവരാണ് അറസ്റ്റിലായത്.
മൊര്‍ദ്ദണയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ റാഹിലിന്റെ 12,500 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മംഗലാപുരത്തെ കടയില്‍ നിന്ന് മൊബൈല്‍ കണ്ടെടുത്തു. മൂന്നു പേരും ചേര്‍ന്ന് 7500 രൂപക്ക് വിറ്റതാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Post a Comment
0 Comments