Type Here to Get Search Results !

Bottom Ad

ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍പ്രതിയായ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജയരാജന് ഗരുതരമായ ആരോഗ്യപ്രശ്‌നമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി ഉത്തരവുണ്ടായത്. ചൊവ്വാഴ്ച മുതല്‍ വെള്ളിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

കോടതി വിധി സിബിഐ സംബന്ധിച്ചെടുത്തോളം വലിയ ആശ്വാസമാണ്. കേസില്‍ പ്രതിയാക്കുന്നതിന് മുമ്പ് ഒരു തവണ തിരുവനന്തപരും സിബിഐ ആസ്ഥാനെത്തി ജയരാജന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad