Type Here to Get Search Results !

Bottom Ad

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ക്കുന്നുവെന്ന പ്രചാരണം അസംബന്ധം: പി.ബി അബ്ദുറസാഖ് എം.എല്‍.എ

evisionnews

മഞ്ചേശ്വരം:(www.evisionnews.in) മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി യെ പ്രതിരോധിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ക്കുന്നുവെന്നും. വോട്ട് കച്ചവടം നടത്തുമെന്നും ചില കേന്ദ്രങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് പി.ബി അബ്ദുറസാഖ് എം.എല്‍.എ.
യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ യുഡിഎഫും എല്‍ഡിഎഫും മാത്രമാണ് ഇതുവരെ വിജയിച്ചത്. ബജെപി ഇവിടെ ചിത്രത്തില്‍ ഇതുവരെ തെളിഞ്ഞിട്ടില്ല. എംഎല്‍എ ഇ-വിഷനോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പൈവളികെ മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ സഹായിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് പ്രചരണം അടിസ്ഥാനരഹിതമാണ്. ബി.ജെ.പി നേതാവ് കെ.ജി.മാരാര്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ട കാലം മുതല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നു പ്രചരിപ്പിക്കുന്നത് ബിജെപിയും അവരെ തുണക്കുന്നവരുമാണ്. ഇത്തവണയും മഞ്ചേശ്വരത്ത് ശക്തമായ ത്രികോണ മത്സരം തന്നെ നടക്കുമെന്നും. യുഡിഎഫ് വിജയിക്കമെന്നും എംഎല്‍എ പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad