Type Here to Get Search Results !

Bottom Ad

കനയ്യ ഇന്ത്യന്‍ ചെഗുവേര, മോദിക്ക് ഉറക്കമില്ലാത്ത രാത്രികളെന്ന് ട്വിറ്റര്‍


ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യന്‍ കാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയിലാണ് ഇന്ന് ലോകം ആകാംക്ഷയോടെ നോക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനും എഐഎസ്എഫ് നേതാവുമായ കനയ്യകുമാറിനെയാണ് രാജ്യം ഇന്ന് ഉറ്റുനോക്കുന്നത്. കനയ്യയുടെ ജയില്‍മോചനം അന്താരാഷ്ട്രതലത്തില്‍ തുടക്കം കുറിച്ചത് വന്‍ ചര്‍ച്ചകള്‍ക്കാണ്. ലോകമാധ്യമങ്ങളും കനയ്യയെ വന്‍ പ്രാധാന്യത്തോടെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. 

ജയില്‍ മോചനത്തിന് ശേഷം കാമ്പസിലെത്തിയ കനയ്യകുമാറിന്റെ അമ്പത് മിനുട്ടോളം നീണ്ട പ്രസംഗം ദേശീയമാധ്യമങ്ങളെല്ലാം തത്സമയം ചെയ്തതോടെ പ്രസംഗത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രമുഖരാണ് രംഗത്തുള്ളത്. ട്വിറ്ററിലും ഫേസ്ബുക്കിലും എന്ന ഹാഷ്ടാഗ് ഏറ്റവും ട്രന്‍ഡിംഗായ ആദ്യ രണ്ട് ടാഗുകളിലൊന്നായി ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.

കനയ്യയുടെ അഭിവാദ്യം ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സീതാറാം യെച്ചൂരിയും രംഗത്തെത്തി. മുന്‍ വിദേശ സെക്രട്ടറിയും അംബാസിഡറുമായ നിരുപമാ റാവുവും അഭിനന്ദനവുമായി രംഗത്തെത്തിയവരിലുണ്ട്. ഇന്ത്യന്‍ യുവത്വം കനയ്യയെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പ്രമുഖ ഏഴുത്തുകാരി ഗായത്രി ജയരാമന്‍ പറഞ്ഞു.

കനയ്യയുടെ പ്രസംഗം മോദിയുടെ ഉറക്കം കെടുത്തുമെന്നാണ് വിനോദ് മേത്തയുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്. പ്രസംഗം നേതാക്കളെ സൃഷ്ടിക്കുന്ന ഇന്ത്യയില്‍, പുതിയൊരു നേതാവിന്റെ ജനനമാണ് ജെഎന്‍യുവില്‍ കണ്ടെതെന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായുടെ പ്രതികരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad