ചാലക്കുടി (www.evisionnews.in): കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി അഞ്ചു പേരെ വിളിച്ചുവരുത്തി. മണിയുടെ ഒപ്പം സംഭവ ദിവസം ഉണ്ടായിരുന്ന ഇടുക്കിയില്‍ നിന്നുള്ള ഒരു നടനും പോലീസ് വിളിച്ചുവരുത്തിയവരില്‍ പെടുന്നു. ഡിവൈഎസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണ ചുമതല. ചാലക്കുടി സ്റ്റേഷനിലാണു ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ 'പാഡി'യെന്ന താല്‍ക്കാലിക വസതിയില്‍ നിന്നു ചാരായം കണ്ടെടുത്തതായി സൂചനയുണ്ട്. ഇവിടം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസില്‍ ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു. മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. ശരീരത്തിനുള്ളില്‍ വിഷമായ മെഥനോള്‍ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടതായി ഡോക്ടര്‍മാര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശൂര്‍ റൂറല്‍ പോലീസ് എസ്.പി കെ.കാര്‍ത്തിക് പറഞ്ഞു.

Post a Comment
0 Comments