പരപ്പ: (www.evisionnews.in)വെള്ളരിക്കുണ്ടില്‍ നടന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന അംഗങ്ങള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയി.
ചുള്ളിക്കരയിലെ കിംഗ്‌സ് ബേക്കറി ജീവനക്കാരന്‍ നിധിന്‍ ജോസഫിനെ(25)യാണ് മംഗലാപുരത്തേക്ക് മാറ്റിയത് . രാജപുരം സ്വദേശി ജിഷ്ണു(19), കുമാരി(32) വണ്ണാത്തിക്കാനത്തെ അപ്പു(20), ജോണ്‍സണ്‍(18), പത്മിനി(55) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ സ്വകാര്യാശുപത്രികളില്‍ ചികിത്സതേടി. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് ജീപ്പ് അപകടത്തില്‍പ്പെട്ടത്.

Post a Comment
0 Comments