Type Here to Get Search Results !

Bottom Ad

കൂടുതല്‍ സീറ്റ്: മാണിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി

തിരുവനന്തപുരം (www.evisionnews.in): മാണിക്ക് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ. യുഡിഎഫില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന കെഎം മാണിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി. 

കോണ്‍ഗ്രസിനുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഭിന്നത രൂക്ഷമായി കൊണ്ടിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്നും ഇത്തരത്തില്‍ തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ മാണി സീറ്റ് നല്‍കുന്നത് സംബന്ധിച്ച് കടുത്ത നിലപാടിലേക്ക് പോയാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും അന്തിമ തീരുമാനമെടുക്കേണ്ടി വരും.

ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണി ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. അതേസമയം, സീറ്റു കൊണ്ടുമാത്രം പ്രശ്നങ്ങള്‍ തീരില്ലെന്നും സംഘടനാ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കണമെന്നുമുള്ള വാദം ജോസഫ് വിഭാഗം ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞതവണ 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ്(എം) മത്സരിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad