Type Here to Get Search Results !

Bottom Ad

മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ പീഡനം: വേണ്ടിവന്നാല്‍ ജനപ്രതിനിധികളും സമരംചെയ്യും -പി.ബി അബ്ദുല്‍ റസാഖ്


മംഗളൂരു (www.evisionnews.in): മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരോട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും അധികൃതരും പുലര്‍ത്തുന്ന ജനദ്രോഹ സമീപനത്തിനും പീഡനത്തിനും ശാശ്വത പരിഹാരം ഉണ്ടാവണമെന്നും ഇതിന് വേണ്ടിവന്നാല്‍ ജനപ്രതിനിധികളും സമരത്തിനിറങ്ങുമെന്നും പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ. വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എയര്‍പോര്‍ട്ട് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികളടക്കമുള്ള പ്രവാസികളുടെ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായാണ് മംഗലാപുരം എയര്‍പോര്‍ട്ട് യഥാര്‍ത്ഥ്യമായത്. എന്നാല്‍ അത് യഥാര്‍ത്ഥ്യമായിട്ടും ഗള്‍ഫ് യാത്രക്കാരോട് പ്രാദേശിക വകഭേദം കാണിക്കുന്ന പോലുള്ള സമീപനം വേദനാജനകമാണ്. കാസര്‍കോട്ടെ യാത്രക്കാരെ പ്രത്യേകിച്ച് വിവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പീഡിപ്പിക്കുന്നതും യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും സാമ്പത്തിക കൊള്ള തുടരുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പി.ബി അബ്ദുല്‍ റസാഖ് കൂട്ടിച്ചേര്‍ത്തു. 

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു.
ധര്‍ണ്ണക്ക്‌ശേഷം എം.എല്‍.എയും യൂത്ത്‌ലീഗ് നേതാക്കളും എയര്‍പോര്‍ട്ട് അതികൃതര്‍ക്ക് നിവേധനം നല്‍കി .യാത്രക്കാരോടുള്ള പീഡനത്തിന് അറുതിവരുത്തുമെന്ന് എയര്‍പോര്‍ട്ട് അതികൃതര്‍ ഉറപ്പുനല്‍കിയതായി
നേതാക്കള്‍ പറഞ്ഞു

















Tags

Post a Comment

0 Comments

Top Post Ad

Below Post Ad