കാസര്‍കോട്:(www.ewvisionnews.in)രാജ്യമെങ്ങും അസഹിഷ്ണുത പരത്തുന്ന ശക്തികള്‍ ജനാധിപത്യത്തിന്റെ ഘാതകരാണെന്ന് ഡോ.കെ.എസ് ഭഗവാന്‍ .സ്‌നേഹസംഗംമം പരിപാടിയില്‍ സംബന്ധിക്കാനെത്തിയ കെ.എസ് ഭഗവാന്‍ ഗവ.ഗസ്റ്റ് ഹൗസില്‍ ഇ-വിഷന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നവരാണ് ജനാധിപത്യവാദികള്‍.ജനാധിപത്യത്തില്‍ വര്‍ഗ്ഗ-വര്‍ണ്ണ വിവേചനമില്ല.എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിക്കും.എന്നാല്‍ അസഹിഷ്ണുതാവാദികള്‍ക്ക് ജനാധിപത്യം എന്ന സംഞ്ജതന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതാണ്.
തങ്ങളുടേതല്ലാത്ത ആശയങ്ങള്‍ വെച്ച്പുലര്‍ത്തുന്നവരെ കൊന്നൊടുക്കാനാണ് അവര്‍ പണിപ്പെടുന്നത്.ഇത് ഇന്ത്യയില്‍ വിജയിക്കാന്‍ പോവുന്നില്ല.സംഘപരിവാരങ്ങളുടെ വധഭീഷണി നേരിടുന്ന കെ.എസ് ഭഗവാന്‍ പറഞ്ഞു.
ജെ.എന്‍.യുവിലെ കനയ്യ ഉയര്‍ത്തിപ്പിടിച്ചത് ജനാധിപത്യ ബോധമാണ്.കനയ്യയെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിമുഴക്കുന്നവര്‍ ജനാധിപത്യത്തേയാണ് ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്.
കേരളത്തിലെ ജനാധിപത്യ, മതേതര ബോധം തന്നെ അത്ഭുതപ്പെടുത്തുകയാണ്.ജനാധിപത്യ- മതേതര ശക്തികള്‍ തളരാതെ നോക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ജാഗ്രതയോടെയാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്.തന്റെ പരിപാടികളെ കേരളം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.കണ്ണൂര്‍,വടകര, തൃശൂര്‍, കൊച്ചി.തൃപ്പുണിത്തറ, തിരുവനന്തപുരം ജില്ലകളില്‍ തനിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.ഇതില്‍ അഭിമാനം കൊള്ളുന്നു.ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനമാണ് കേരളത്തെ ഇത്രമേല്‍ കീഴ്‌മേല്‍ മറിച്ച് പുരോഗമന-ജനാധിപത്യ സൃഷ്ടിക്ക് കാരണമാക്കിയതെന്നും കെ.എസ് ഭഗവാന്‍ പറഞ്ഞു.
keywords :k.s -bagavan
keywords :k.s -bagavan

Post a Comment
0 Comments