കോഴിക്കോട്: (www.evisionnews.in)ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസംഗം വിവാദമായിരിക്കെ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രവാചകനിന്ദയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയ പ്രചരണം ശക്തമായതോടെ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു. മാതൃഭൂമി ഓണ്‍ലൈന്‍ പേജിലാണ് പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചത്.
മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് എന്ന പംക്തിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെന്നും അതില്‍ മാതൃഭൂമി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാതൃഭൂമിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച മുസ്‌ലീങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നാണ് മുസ്‌ലീം സംഘടനകളെയും വിശ്വാസികളേയും ചൊടിപ്പിച്ചിരിക്കുന്നത്. മാതൃഭൂമിയുടെ നടപടി മുസ്‌ലീം വിരുദ്ധവും പ്രവാചക നിന്ദയുമാണെന്നും ഇവര്‍ ആരോപിക്കുന്നു. പത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ഇതേ തുടര്‍ന്നാണ് മാതൃഭൂമി ഖേദപ്രകടനം നടത്തിയത്.

Post a Comment
0 Comments