ബദിയടുക്ക (www.evisionnews.in): ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഓവുചാലുകളില്‍ മാലിന്യം നിറഞ്ഞുകവിഞ്ഞതോടെ വഴിയാത്രക്കാരും നഗരത്തിലെ വ്യാപാരികളും ദുരിതത്തിലായി. ഓവുചാലുകള്‍ യഥാസമയം വൃത്തിയാക്കാത്തതിനാല്‍ മലിനജലം റോഡിരികില്‍ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ജനം മൂക്കുപൊത്തി നടക്കാന്‍ തുടങ്ങിയിട്ടും പഞ്ചായത്ത് അധികൃര്‍ക്ക് ഒരു കുലുക്കവുമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാലിന്യസംഭരണിയും ഇതു നീക്കം ചെയ്യാനുള്ള സംവിധാനവും ഇല്ലാത്തതിനാല്‍ മാലിന്യം തള്ളുന്നത് ഓവുചാലിലാണ്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ സ്വയംനീക്കണമെന്നാണ് ലൈസന്‍സ് നല്‍കവെ പഞ്ചായത്ത് നിര്‍ദേശിക്കുന്നത്. കാലവര്‍ഷത്തിനിടെ ഓവുചാലുകള്‍ ഭാഗികമായി മാത്രമാണ് വൃത്തിയാക്കുന്നത്. എന്നാല്‍ ഇത്തവണ ഇതു വൈകിയാല്‍ മഴവെള്ളം മുഴുവന്‍ റോഡിലാകുന്നതോടൊപ്പം മെക്കാഡം റോഡ് തകരുകയും ചെയ്യും. മഴയ്ക്കു മുമ്പെങ്കിലും ഓവുചാലുകള്‍ വൃത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Keywords: Kasaragod-news-badiyadukka-malinyam

Post a Comment
0 Comments