കാഞ്ഞങ്ങാട് (www.evisionnews.in): ദേശീയപാതയില്‍ പൂല്ലൂരില്‍ ലോറി ഡ്രൈവറെയും ക്ലീനറേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കൊള്ളയടിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലോറി നിര്‍ത്തിയിട്ട് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും വെട്ടേറ്റത്. കോട്ടയം കാലായില്‍ വീട്ടില്‍ വര്‍ഗീസ് (49), കോട്ടയം പാമ്പാടിയിലെ എബ്രഹാം (52) എന്നിവരെയാണ് മൂന്നംഗ സംഘം മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്‍പിച്ചത്.
കോട്ടയത്ത് നിന്നും മുംബൈയിലേക്ക് കൈതച്ചക്കയുമായി പോവുകയായിരുന്നു ലോറി. റോഡരികിലെ പൊതുടാപ്പില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിനിടെ കൊടുവാള്‍ ഉള്‍പടെയുള്ള ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘം ഇവിടെ നിന്ന് വെള്ളമെടുക്കരുതെന്ന് പറഞ്ഞ് ആക്രമിക്കുകയും 7000 ത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-lorry-attack-case-rgd

Post a Comment
0 Comments