Type Here to Get Search Results !

Bottom Ad

കൈക്കൂലിയാരോപണം: മഞ്ചേശ്വരം ചെക്ക് പോസ്റ്റിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്

മഞ്ചേശ്വരം:(www.evisionnews.in) വാഹന ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.വി രാജീവന്‍, വി. പ്രസന്ന കുമാര്‍, അസി. എക്സൈസ് ഓഫീസര്‍ എം.വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ എം. പവിത്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി. രഘുരാമനും സംഘവും എക്സൈസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ 22,000 രൂപ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് സി.ഐ. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പണം കൈക്കൂലിയായി വാങ്ങിയതാണെന്ന് തെളിഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad