Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ കരാറുകാരനെ അജ്ഞാതര്‍ വെട്ടിക്കൊന്നു



മംഗളൂരു (www.evisionnews.in): ഇലക്ട്രിക്കല്‍ കരാറുകാരനായ അമ്പത്തൊന്നുകാരനെ അജ്ഞാതര്‍ വെട്ടിക്കൊന്നു. കൊടിയാല്‍ ബയല്‍ പി.വി.എസ് കലാകുഞ്ച് റോഡിലെ വിനായക് പാണ്ഡുരംഗ കാമത്ത് എന്ന വിനായക് ബാലികയാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. സമീപത്തുണ്ടായിരുന്ന കാമത്തിന്റെ സ്‌കൂട്ടറില്‍ രക്തം കെട്ടിക്കിടക്കുന്നുണ്ട്. രാവിലെ ക്ഷേത്ര ദര്‍ശനത്തിന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ചോരയില്‍ കുളിച്ചു കണ്ട നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പെ മരണം സംഭവിച്ചിരുന്നു. വാളുകൊണ്ടേറ്റ വെട്ടാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാര്‍ക്കെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് വിനായക്. നഗരത്തിലെ ഒരു ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച വിഷയത്തില്‍ വിവരങ്ങള്‍ ആരാഞ്ഞ് വിനായക് അപേക്ഷ നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തി. അതിനിടെയാണ് കൊല നടന്നത്.



Post a Comment

0 Comments

Top Post Ad

Below Post Ad